പറശ്ശിനിക്കടവ്:- അഞ്ചുദിവസം നീണ്ടുനിന്ന പറശ്ശിനി മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ ഉത്സവ സമാപനത്തിന്റെ ഭാഗമായി കലശാട്ട ചടങ്ങുകൾ നടന്നു. ക്ഷേത്രം തന്ത്രി പ്രതിനിധി മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. തുടർന്ന് ഉത്സവത്തിന് കൊടിയിറക്കി. സമാപനദിവസമായ ചൊവ്വാഴ്ച സന്ധ്യയ്ക്ക് മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി. രാത്രി, കഥകളിയും അരങ്ങേറി. ബുധനാഴ്ച രാവിലെ മുതൽ മുത്തപ്പൻ മടപ്പുരയിൽ പതിവ് ചടങ്ങുകൾ നടക്കും.രാവിലെ തിരുവപ്പനയും സന്ധ്യയ്ക്ക് വെള്ളാട്ടവും ഇനിയ ദിവസങ്ങളിൽ പതിവ് ചടങ്ങുകള നടക്കും.