കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം ആരംഭിച്ചു

 



കൊളച്ചേരി:-കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ  സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ കണ്ണൂർ fights cancerഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ  നടത്തേണ്ട ഡിജിറ്റൽ സർവ്വെ.പരിശീലനം , വീടുകളിൽ cancer ബോധവൽക്കരണ ബിറ്റ് നോട്ടീസ് വിതരണം എന്നിവയുടെ പഞ്ചായത്ത്‌തല ഉൽഘാടനം   കൊളച്ചേരി പഞ്ചായത്ത്‌ ഹാളിൽ വെച്ചു ആരോഗ്യ വിദ്യാഭ്യാസസ്ഥിരംസമിതി ചെയർമാൻ ശ്രീ ബാലസുബ്രഹ്മണ്യൻ അധ്യക്ഷതയിൽ ബഹു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് അബ്ദുൾ മജീദ്  കെ പി ഉദ്ഘാടനം ചെയ്തു

മെഡിക്കൽ ഓഫീസർ ഡോക്ടർ ഹേമ ടി പി പദ്ധതി വിശദീകരണം നടത്തി വൈസ് പ്രസിഡന്റ് ശ്രീമതി സജ്മവാർഡ് മെമ്പർമാരായ ശ്രീ വത്സൻ മാസ്റ്റർ, നാരായണൻ,അജിത, സീന, ഗീത, സമീറ, റാസിന എന്നിവർ  ആശംസ അർപ്പിച്ചു സംസാരിച്ചു.പരിശീലനം ക്ലാസ്സ്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ രവീന്ദ്രൻ, അനീഷ് ബാബു എന്നിവർ നൽകി. രാജേഷ് സിപി നന്ദി  പറഞ്ഞു പരിപാടിയിൽ വാർഡ് മെമ്പർമാർ,ആരോഗ്യ പ്രർത്തകർ,  ആശ വർക്കർമാർ  എന്നിവർ പങ്കെടുത്തു.

Previous Post Next Post