നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ കണ്ണൂർ ഡി സി സി പ്രസിഡൻ്റ് സതീശൻ പാച്ചേനി അനുസ്മരണ യോഗം സംഘടിപ്പിച്ചു

 



 


നാറാത്ത് : നാറാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ കണ്ണൂർ ഡി സി സി പ്രസിഡന്റും കെ പി സി സി മെമ്പറുമായിരുന്ന സതീശൻ പാച്ചേനി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ് സതീശൻ പാച്ചേനിയുടെ വിയോഗമെന്ന് യോഗം ഉദ്ഘാടനം ചെയ്യവേ കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം പറഞ്ഞു.

മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ജയചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ പി സി സി മെമ്പർ മുഹമ്മദ് ഫൈസൽ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഡി സി സി ജനറൽ സെക്രട്ടറി രജിത് നാറാത്ത്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കല്ലിക്കോടൻ രാഗേഷ്, മുൻ കെ പി സി സി മെമ്പർമാരായ ഒ നാരായണൻ, റീന കൊയോൻ, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സജേഷ് കല്ലേൻ തുടങ്ങിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ബേബി രാജേഷ് സ്വാഗതവും, സി വിനോദ് നന്ദിയും പറഞ്ഞു.

Previous Post Next Post