മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ചുമതലയേറ്റ പി.നന്ദകുമാറിന് കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സ്വീകരണം നൽകി

 



 

കണ്ണാടിപ്പറമ്പ്:- മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി ചുമതലയേറ്റ പി.നന്ദകുമാറിന് കണ്ണാടിപ്പറമ്പ് ദേവസ്വത്തിൻ്റേയും ഭക്ത ജനങ്ങളുടെയും വകയായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താക്ഷേത്ര സന്നിധിയിൽ സ്വീകരണം നൽകി.  

ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ. രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി. കെ .സുധി ഉദ്ഘാടനം ചെയ്തു.ക്ഷേത്രത്തിൻ്റ വകയായി എക്സി: ഓഫീസർ  എം.മനോഹരനും ക്ഷേത്ര ജീവനക്കാരുടെ വകയായി മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയും ക്ഷേത്രകമ്മിറ്റിക്ക് വേണ്ടി പി.രഘുനാഥും ഉപഹാരങ്ങൾ സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ എ.വി.നാരായണൻ ആശംസകളർപ്പിച്ചു.എക്സി: ഓഫീസർ എം.മനോഹരൻ സ്വാഗതവും ബി.എം.വിജയൻനന്ദിയും പറഞ്ഞു

Previous Post Next Post