കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ ബാലവേദിയുടെ ആഭിമുഖ്യത്തിൽ എൽ.എസ്.എസ്സ്, യു.എസ്.എസ്സ് വിദ്യാർത്ഥികളെ അനുമോദിച്ചു

 



മയ്യിൽ: കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ ബാലവേദിയുടെ ആഭിമുഖ്യത്തിൽ, ബാലവേദി അംഗങ്ങളായ എൽ.എസ്.എസ്സ്, യു.എസ്.എസ്സ് നേടിയ കുട്ടികളെ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് സംഘാടക സമിതി ജനറൽ കൺവീനർ ശ്രീ.ടി.കെ ഗോവിന്ദൻ മാസ്റ്റർ അനുമോദിച്ചു.

ഷാരോൺ കെ. ഒ , വേദ് കൃഷ്ണ, ധ്യാൻ കൃഷ്ണ എന്നിവർ എൽ.എസ്സ്.എസ്സും , ദർശക് സുധീഷ് , ആവണി രതീഷ് , വിനയ്.കെ, എന്നിവർ യു.എസ്സ് എസ്സ് സ്കോളർ ഷിപ്പും നേടി.

വായനാ മത്സര ജേതാക്കളായ ജഷിത്ത് ആർ, മീരജ എൻ.വി എന്നിവരെയും ആദരിച്ചു. ചടങ്ങിൽ കെ.കെ ഭാസ്കരൻ അദ്ധ്യക്ഷതയും, പി.കെ പ്രഭാകരൻ സ്വാഗതവും, കെ. സജിത നന്ദിയും പറഞ്ഞു.

Previous Post Next Post