മയ്യിൽ: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ആത്മത-2022 ന് കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ തുടക്കമായി.കലോത്സവത്തിന്റെ ഉദ്ഘാടനം സംഘാടക സമിതി ചെയർപേഴ്സൺ പ്രീതി രാമപുരത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂണിവേഴ്സിറ്റി കലോസവം ഫെയിം അമ്പിളി.കെ.വി യും ശ്രേഷ്ഠഭാരതം ഫെയിം ഇ.എം. ആദിദേവും ചേർന്ന് നിർവ്വഹിച്ചു.
വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് എ.പത്മനാഭൻ, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി, പ്രമോദ് കുന്നാവ്, എം.ആർ.മണിബാബു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. രമേഷ് കുട്ടാവ് സ്വാഗതവും കെ.കെ.രാജീവൻ നന്ദിയും പറഞ്ഞു.