മയ്യിൽ യുദ്ധ സ്മാരകം: നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു


മയ്യിൽ : എക്സ് സർവ്വീസ്  വെൽഫെയർ അസോസിയേഷൻ മയ്യിലിൻ്റെ   നേതൃത്വത്തിൽ മയ്യിൽ ബസ് സ്റ്റാൻഡിൽ ഒരുങ്ങുന്ന യുദ്ധ സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മദ്ധ്യത്തോടുകൂടി ഉദ്ഘാടനത്തിന് വേണ്ടി തയ്യാറാക്കുകയാണ് ലക്ഷ്യം എന്ന് അസോസിയേഷൻ പ്രസിഡന്റും, ജനറൽ കൺവീനർ കൂടി ആയ രാധാകൃഷ്ണൻ ടി വി അറിയിച്ചു. Lt Gen വിനോദ് നായനാർ Avsm , Pvsm (റിട്ടയേർഡ് ) സൈറ്റ് സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

പരംവീർചക്ര വിജേതാക്കളായ 21 ധീര സൈനികരുടെ ഫോട്ടോകൾ കറുത്ത ഗ്രാനൈറ്റ് കല്ലിൽ എച്ചിങ് വർക്ക് ചെയ്തു ചുമരിൽ വിവര സമേതം പതിച്ചിട്ടുണ്ട്. 9 അടി ഉയരത്തിലുള്ള 2 സശസ്ത്ര സൈനികരുടെ അതികായ പ്രതിമകൾ പ്രവേശന കവാടത്തിൽ തലയുയർത്തി നിൽക്കുന്ന തോടൊപ്പം, ഇന്നേവരെ മാതൃഭൂമിക്ക് വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള 2 ഉൾട്ടി സലാമി പ്രതിമകളും , ഒരു പീരങ്കിയും , കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട വിശാലമായ മ്യൂറൽ ആർട്ട് വർക്കുകളും ,  സ്വാതന്ത്ര്യലബ്ധിക്കുശേഷം വിവിധ യുദ്ധങ്ങളിൽ മാതൃരാജ്യത്തിനുവേണ്ടി പോരാടി ജീവത്യാഗം ചെയ്ത 47 കണ്ണൂർ ജില്ലക്കാരായ ധീര സൈനികരുടെ പേരുകൾ ഗ്രാനൈറ്റ് കല്ലിൽ ആലേഖനം ചെയ്തുവെച്ചതുമായ  ഹൃദയത്തിൽ തട്ടുന്ന നിരവധി വർക്കുകൾ അടങ്ങുന്നതാണ് കേരളത്തിൽ തന്നെ അപൂർവ്വത്തിൽ  അപൂർവ്വം ആയ ഈ യുദ്ധ സ്മാരകം എന്നും ഇതിന്റെ അണിയറ ശിപ്പികൂടിയായ കുറ്റ്യാട്ടൂർ സ്വദേശി ഹരിന്ദ്രൻ എന്ന സൈനികൻ അറിയിച്ചു.വിവിധ കണ്ടോൺമെന്റുകളിൽ ധാരാളം വർക്കുകൾ ഇദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും, പൊതു ഇടമായ  സിവിൽ ഏരിയയിൽ ആദ്യത്തെ ഉത്തമമായ ഒരു വർക്കാണിത് എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. സെക്ര : മോഹനൻ K, K സുരേഷ് മാരാർ എന്നിവർ സംസാരിച്ചു

Previous Post Next Post