മയ്യിൽ : മയ്യിൽ ടൗണിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം 5 മണിയോടെ മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം.
മയ്യിൽ ഭാഗത്തുനിന്നും ചെക്ക്യാട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു ഡ്രൈവർക്ക് പരിക്കില്ല.