മയ്യിൽ കയരളം,ലൈബ്രറി നേതൃസമിതി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

 



മയ്യിൽ:- കണ്ണൂരിൽ നടക്കുന്ന പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ പ്രചരണാർത്ഥവും , സംസ്ഥാന ലൈബ്രറി കൗൺസിൽ അന്ധവിശ്വാസങ്ങൾക്കെതിരെയും, ശാസ്ത്ര ചിന്താഗതി വളർത്തുകയുമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനചേതന യാത്രയുടെയും  ഭാഗമായി മയ്യിൽ കയരളം ലൈബ്രറി നേതൃസമിതി  വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ചെക്യാട്ട് ജംഗ്ഷനിലെ എകെജി നഗറിൽ നിന്ന് ആരംഭിച്ചു മയ്യിൽ ബസ്സ്റ്റാൻഡിൽ സമാപിച്ച ഘോഷയാത്രയിൽ ഗ്രന്ഥശാലാ ഭാരവാഹികൾ, ലൈബ്രേറിയൻമാർ, പ്രവർത്തകർ, വനിതാവേദി , യുവജന , വയോജന വേദി, ബാലവേദി അംഗങ്ങൾ പങ്കാളികളായി. മുത്തുക്കുടകളും ചെണ്ടമേളവും വിളംബര ജാഥക്ക് പകിട്ടേകി.

തുടർന്നു നടന്ന പൊതുസമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രഭാകരൻ ( മയ്യിൽ നേതൃ സമിതി ചെയർമാൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.പി മനോജ് (കണ്ടക്കൈ നേതൃ സമിതി ചെയർമാൻ) ,അനൂപ് ലാൽ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന് പി.കുഞ്ഞികൃഷ്ണൻ (മയ്യിൽ നേതൃ സമിതി കൺവീനർ) സ്വാഗതം പറഞ്ഞു. സത്യൻ കണ്ണപുരം ആന്റ് പാർട്ടിയുടെ നാടൻ പാട്ടു മേളയുമുണ്ടായിരുന്നു.

Previous Post Next Post