ഗവ.എൽ പി സ്കൂൾ കോറളായിത്തുരുത്തി കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു


മയ്യിൽ : മയ്യിൽ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും നെഞ്ചേറ്റി. വിവിധ സെഷനുകളിലായി പ്രജീഷ് വേങ്ങയുടെ 'ഇത്തിരിനേരം ഒത്തിരി കാര്യം' , സി.കെ സുരേഷ് ബാബുവിൻ്റെ 'ആകാശവിസ്മയം' , മനീഷ് സാരംഗിയുടെ 'നാടകക്കളരി' , രാജു പി കാഞ്ഞിലേരിയുടെ 'നിറച്ചാർത്ത് ' ശ്രീജിത്ത് കാഞ്ഞിലേരിയുടെ 'ശാസ്തച്ചെപ്പ് ' എന്നിവയെല്ലാം ആകർഷകവും വിദ്യാലയ കുടുംബത്തിന് വേറിട്ട അനുഭവവുമായി.

വാർഡ് മെമ്പർ സുചിത്ര എ.പി യുടെ അധ്യക്ഷതയിൽ ഔപചാരിക ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാഞ്ചന കെ.വി , ടി.വി അസൈനാർ മാസ്റ്റർ ടി.രാജൻ മാസ്റ്റർ, ആർ.പി മെഹറുന്നിസ ടീച്ചർ, പി.പി രാജീവൻ മാസ്റ്റർ, കെ.വി സുമതി ടീച്ചർ, കെ. റജീന ടീച്ചർ എന്നിവർ സംസാരിച്ചു. 

നാട്ടുകാർ നെഞ്ചേറ്റിയ സഹവാസ ക്യാമ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയതിൽ വിദ്യാർത്ഥികൾ കൃതജ്ഞത രേഖപ്പെടുത്തി.

Previous Post Next Post