അർഹതപ്പെട്ടവരെ ചേർത്തു നിർത്താൻ സഹായഹസ്തവുമായി ‘ലക്ഷ്യ'


കരിങ്കൽക്കു
ഴി: - രോഗ ബാധ്യതയായി ചികിത്സയിൽ തുടരുന്ന ഒരു സഹോദരിക്ക്  ലക്ഷ്യ പാലിയേറ്റീവ് കെയർവിങിന്റെ നേതൃത്വത്തിൽ കിടക്ക, കട്ടിൽ, ഫാൻ എന്നിവ എത്തിച്ചു നൽകി. മൈസൂർ വുഡ് & ഫർണ്ണിച്ചർ  ഉടമ ലക്ഷ്മണൻ ചുള്ളേരി വുഡൻ കട്ടിലും, നണിയൂരിലെ കിടക്ക നിർമ്മാണ യൂണിറ്റ് ഉടമ നിസാർ കിടക്കയും, ലക്ഷ്യയുടെ തന്നെ പ്രവർത്തകനായ പി. എം അരുൺകുമാർ ഫാനും നൽകി ലക്ഷ്യയുടെ സന്നദ്ധപ്രവർത്തനത്തിൽ പങ്കാളികളായി.

അർഹതപ്പെട്ടവർക്ക് സഹായഹസ്തവുമായി ലക്ഷ്യ ഇനി ആറാം മാസത്തിലേക്ക് കടക്കുകയാണ് . ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ലക്ഷ്യ പാലിയേറ്റിവ് കെയർവിങും  അതിന്റെ പ്രവർത്തകരും നൽകിയ സഹായങ്ങളും കരുതലുകളും ഏറെ വിലപ്പെട്ടതാണ്.

Previous Post Next Post