മയ്യിൽ:-മലപ്പട്ടത്തെ ഭക്ഷ്യ വിഷബാധയിൽ 106 പേർ ഇതിനകം ചികിത്സ തേടി.മലപ്പട്ടം കുപ്പത്തെ ഒരു വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ ഉണ്ടായത്. വിഷബാധയ്ക്ക് കാരണം കണ്ടെത്താൻ ജില്ലാ മെഡിക്കൽ ഓഫീസും പഞ്ചായത്തും പരിശോധന ആരംഭിച്ചു. വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയം.