പാമ്പുരുത്തി :-ചരിത്രപ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) ഫെബ്രുവരി 10, 11, 12 തീയതികളിൽ നടത്താൻ പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി സിയാറത്ത്, പതാക ഉയർത്തൽ, മതപ്രഭാഷണം, ദഫ് പ്രദർശനം, ബുർദ മജ്ലിസ്, അന്നദാനം, കഥാപ്രസംഗം, കൂട്ടുപ്രാർത്ഥന തുടങ്ങിയവ നടക്കും. മഹല്ല് പ്രസിഡണ്ട് എം അബ്ദുൽ അസീസ് അധ്യക്ഷനായിരുന്നു. സി.കെ അബ്ദുൽ റസാഖ്, റഫീഖ് വി,പി, എം ആദം, മുഹമ്മദലി കെ.പി, എം എം അമീർ ദാരിമി എന്നിവർ സംസാരിച്ചു. എം അനീസ് മാസ്റ്റർ സ്വാഗതവും സിറാജ് വി.ടി നന്ദിയും പറഞ്ഞു.