ചേലേരി : കയ്യങ്കോട് പാതയുടെ തുടക്കത്തിൽ കുടിവെള്ള കുഴൽ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ പുറത്തെടുത്ത കരിങ്കല്ലുകൾ കാൽനടപ്പാതയിൽ നിരത്തിയിട്ടിട്ട് മാസങ്ങളായി. പലതവണ അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നുവെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായില്ല. ഇതുകാരണം വിദ്യാർഥികളടക്കം നിരവധിപേർ വീതി കുറഞ്ഞ നിരത്തിലിറങ്ങി നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.
എത്രയും പെട്ടെന്ന് ഈ കരിങ്കല്ലുകൾ ഇവിടെ നിന്നും നീക്കം ചെയ്യാനും ഈ കല്ലുകൾ ഇവിടെ ഉപേക്ഷിച്ചുപോയ കരാറുകാർക്കെതിരെ നടപടികൾ എടുക്കാനും ബന്ധപ്പെട്ടവരോട് നാട്ടുകാർ ആവശ്യപ്പെട്ടു.