ചേലേരി എ.യു. പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് ജനുവരി 14,15 തീയ്യതികളിൽ


ചേലേരി : ചേലേരി എ.യു. പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ് 'ഒപ്പരം കൂടാം ' ജനുവരി 14,15 തീയ്യതികളിൽ നടക്കും.

ജനുവരി 14 ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടക്കും. 9.30 ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് രത്നാകുമാർ ടി. കെ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

10.30 മുതൽ ചെറുജീവികളുടെ ലോകം, ഹാപ്പി ക്യാമ്പേഴ്സ്, ക്രീയേറ്റീവ് ഡ്രാമ, വരയും ചിരിയും, കൃഷിപാഠം, മീറ്റ് ദി പഞ്ചായത്ത്, സ്മൈൽ വിത്ത് സ്റ്റാർസ്, ക്യാമ്പ് ഫയർ എന്നീ പരിപാടികൾ നടക്കും.

ജനുവരി 15 ഞായറാഴ്ച വാക് വിത്ത്‌ നാച്വർ , മേക്ക് ദി ബെസ്റ്റ് & ഫൈന്റ് ദി ബെസ്റ്റ്, കോളാഷ് വർക്ക് ഷോപ്പ്, പാട്ടരങ്ങ്, കളിയും കാര്യവും എന്നീ പരിപാടികളും നടക്കും.

Previous Post Next Post