'ഗാനോത്സവം' ജനുവരി 21 ശനിയാഴ്ച


കരിങ്കൽക്കുഴി: - കെ.എസ്& എ സി 48 മത് വാർഷികവും വനിതാവേദി മുപ്പതാം വാർഷികവും നാട്ടുത്സവമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന വയലാർ, പി ഭാസ്കരൻ, ഒ എൻ വി ഗാനോത്സവം ജില്ലാതല ഗ്രാൻ്റ് ഫിനാലെ ജനു: 21 ശനി വൈകു: 6 മണി മുതൽ നണിയൂർ എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 

വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ മുഖ്യാതിഥിയാവും.വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിക്കും.സി.എം പ്രസീത ടീച്ചർ, കെ.പി.നാരായണൻ, അഡ്വ.കെ.പ്രിയേഷ് എന്നിവർ ആശംസകളർപ്പിക്കും.

ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി 25 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. കരിങ്കൽക്കുഴി വനിതാവേദിയും ദർപ്പണ സ്കൂൾ ഓഫ് ആർട്സും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉണ്ടാവും.

Previous Post Next Post