ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
മുണ്ടേരി : മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മുണ്ടേരി ലാലിഗ ടർഫിൽ വച്ച് നടന്ന മത്സരത്തിൽ ലിവർപൂൾCD7 ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ചെൽസിAB7 നെ തോൽപ്പിച്ചു. മുഹമ്മദ് ടി പി യെ മികച്ച കളിക്കാരനായും ആരോമലിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു. വിജയി കൾക്കുള്ള സമ്മാനദാനം സ്കൂൾ മാനേജർ അരവിന്ദാക്ഷൻ നിർവ്വഹിച്ചു.