കൊളച്ചേരി : സേവ് കേരള മാർച്ചിൽ പങ്കെടുത്ത മുസ്‌ലിം യൂത്ത് ലീഗ് നേതാക്കന്മാരെയും പ്രവർത്തകന്മാരെയും അകാരണമായി മർദ്ദിച്ചു ജയിലിലടച്ച പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി കൊളച്ചേരി മുക്കിൽ നിന്നുമാരംഭിച്ച പ്രകടനം കമ്പിൽ ബസാറിൽ സമാപിച്ചു.
പ്രതിഷേധ പ്രകടനത്തിന് പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ, ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ്, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ ശാഹുൽ ഹമീദ്, പി യൂസുഫ് , പി.കെ. പി നസീർ, അബ്ദുറഹ്മാൻ നൂഞ്ഞേരി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, ഗ്രാമപഞ്ചായത്തംഗം എൽ നിസാർ, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി എം.കെ മൊയ്തു ഹാജി എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം നേതൃത്വം നൽകി