കണ്ണാടിപ്പറമ്പ:- വൈഞ്ജാനിക സേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിവരുന്ന കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ 3-ാം സനദ് ദാന വാര്‍ഷിക പ്രഭാഷണത്തിന് അന്തിമ രൂപമായി. ജനുവരി 5ന് വൈകുന്നേരം 4.30ന് കണ്ണാടിപ്പറമ്പ് ഹസനാത്ത് കാമ്പസില്‍ സനദ് ദാന സമ്മേളനത്തിന് തുടക്കമാകും. സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി കര്‍മ്മ രംഗത്ത് ഇറങ്ങിയ പണ്ഡിതര്‍ക്കുള്ള സ്ഥാന വസ്ത്ര വിതരണം എ.ടി മുസ്ഥഫ ഹാജിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വൈകുന്നേരം 6.30ന് നടക്കുന്ന സനദ് ദാന സമ്മേളനം സയ്യിദ് അസ്ലം തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും സനദ് ദാനം നിര്‍വ്വഹിക്കുകയും ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട് മുഖ്യപ്രഭാഷണവും ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി സനദ് ദാന ഭാഷണവും നിര്‍വ്വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോക്യുമെന്ററി ഒഫീഷ്യല്‍ ലോഞ്ചിംഗ് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന് നിര്‍വ്വഹിക്കും. സയ്യിദ് അലി ഹാശിം ബാഅലവി തങ്ങള്‍ അനുഗ്രഹ ഭാഷണം നടത്തും. ടി.എസ് ഇബ്രാഹീം മുസ് ലിയാര്‍, കെ.വി സുമേഷ് എം.എല്‍.എ, എ.കെ.എം അശ്റഫ് എം.എല്‍.എ, സജിവ് ജോസഫ് എം.എല്‍.എ, സഫാരി സൈനുല്‍ ആബിദീന്‍, ടി.ഒ മോഹനന് (മേയര്‍ കണ്ണൂര്‍ കോര്പ്പറേഷന്), അബ്ദുല്‍ റഹ് മാന്‍
കല്ലായി, അഡ്വ. അബ്ദുല്‍ കരീം ചേലേരി, അഡ്വ. പി.വി സൈനുദ്ധീന്‍, യു. ശാഫി ഹാജി (ജന.സെക്രട്ടറി ദാറുല്‍ ഹുദാ), മാര്ട്ടിന് ജോര്‍ജ്, കെ. രമേശന് (പ്രസി. നാറാത്ത് പഞ്ചായത്ത്), കെ.പി അബ്ദുല്‍ മജീദ് (പ്രസി. കൊളച്ചേരി പഞ്ചായത്ത്) തുടങ്ങി മത-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ജനുവരി 6 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് അന്‍വര്‍ മുഹ്യിദ്ധീന് ഹുദവി ആലുവ, സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി, ഖലീല്‍ ഹുദവി കാസറഗോഡ്, മുസ്തഫ ഹുദവി ആക്കോട് എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന്റെ സമാപന ദിവസമായ ജനുവരി 12ന് സ്വലാത്ത് വാര്‍ഷികവും മജ്്ലിസുന്നൂര്‍ ആത്മീയ സദസ്സും നടക്കും. പരിപാടിയില്‍ ശൈഖുനാ മാണിയൂര്‍ ഉസ്താദ്, സയ്യിദ് സ്വഫ്വാന് തങ്ങള്‍ ഏഴിമല, സയ്യിദ് അലി ബാഅലവി തങ്ങള്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി, കെ.എന്‍ മുസ്തഫ, എ.ടി മുസ്തഫ ഹാജി, കെ.പി അബൂബക്കര്‍ ഹാജി സാഹിബ്, പി.പി ഖാലിദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.