പെരുമാച്ചേരി : ചെന്താര കലാ കായിക വേദി - DYFI കാട്ടിലെപീടിക യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുവത്സരാഘോഷം 2023 സംഘടിപ്പിച്ചു. അങ്കണവാടി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും നടന്നു.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം MLA എം വിജിൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പുന്നാട് പൊലികയുടെ നാടൻ പാട്ടരങ്ങും അരങ്ങേറി.