കൊളച്ചേരി :-ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാർച്ചിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ബസാറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി
ജനുവരി 18ന് അറസ്റ്റ് ചെയ്യപ്പെട്ട മുപ്പത്തോളം പ്രവർത്തകർ ഇപ്പോളും റിമാന്റിൽ തുടരുകയാണ്. ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് പിണറായി സർക്കാർ കേസ് എടുത്തിട്ടുള്ളത്.
പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ട്രഷറർ നസീർ പി.കെ.പി, ഭാരവാഹികളായ അബ്ദു പള്ളിപ്പറമ്പ്, ഇസ്മായിൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി നേതൃത്വം നൽകി
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കോടിപ്പൊയിൽ മുസ്തഫ, ജനറൽ സെക്രട്ടറി എം അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് കെ ശാഹുൽ ഹമീദ്, സെക്രട്ടറി അബ്ദുറഹ്മാൻ നൂഞ്ഞേരി , ഗ്രാമ പഞ്ചായത്തംഗം എൽ നിസാർ പ്രകടനത്തെ അഭിവാദ്യം ചെയ്തു