മയ്യിൽ:- കേരളാ വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ച സി ടി ഗുണശീലന്റെ കുടുംബത്തിന് വ്യാപാരി മിത്ര അനുകൂല്യം വിതരണം ചെയ്തു. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി എം സുഗുണൻ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ, വ്യാപാരി മിത്ര മയ്യിൽ ഏരിയ ചെയർമാൻ പി കെ നാരായണൻ, കേരള വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പി വി ശശിധരൻ, കേരള വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ കമ്മിറ്റി അംഗം സി. ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.