കരിങ്കൽക്കുഴി: - കെ എസ് & എ സി നാട്ടുസവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല വയലാർ ,പി ഭാസ്കരൻ, ഒ എൻ വി ഗാനോത്സവത്തിൽ സീനിയർ വിഭാഗത്തിൽ അശ്വിൻ ചൊവ്വയും ജൂനിയർ വിഭാഗത്തിൽ ആരാധ്യ സുബീഷും ഒന്നാം സ്ഥാനം നേടി.സീനിയർ വിഭാഗത്തിൽ ശ്രീരാഗ് എടച്ചൊവ്വ രണ്ടാം സ്ഥാനവും നന്ദന രാജീവ് കൊളച്ചേരി, ചന്ദ്രൻ പെരുമണ്ണ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കീർത്തന പത്മനാഭൻ രണ്ടാം സ്ഥാനവും ആരാധ്യ മനോജ് മൂന്നാം സ്ഥാനവും നേടി.
നാട്ടുത്സവം ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു.ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.സി.എം.പ്രസീത ടീച്ചർ, കെ.പി.നാരായണൻ, അഡ്വ.കെ.പ്രിയേഷ്, മിനേഷ് മണക്കാട്, ആർദ്ര ബാബുരാജ്, കെ.വി.ശശീന്ദ്രൻ, വിജയൻ നണിയൂർ, അരുൺകുമാർ.പി.എം, രമേശൻ നണിയൂർ എന്നിവർ സംസാരിച്ചു.വി.വി.ശ്രീനിവാസൻ അധ്യക്ഷനായി.ഭാസ്കരൻ പിനണിയൂർ സ്വാഗതവും ഷൈനി. പി.വി. നന്ദിയും പറഞ്ഞു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കെ.വി.ശങ്കരനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചു കുട്ടി അഥർവ ഗോപകുമാറിനെയും ചടങ്ങിൽ അനുമോദിച്ചു.
കരിങ്കൽക്കുഴി വനിതാവേദിയും ദർപ്പണ സ്കൂൾ ഓഫ് ആർട്സും അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.