കെ.പി.ഇ.എ സംഗമം സംഘടിപ്പിച്ചു


കണ്ണൂർ : കേരള പഞ്ചായത്ത് എംപ്ലോയീസ് അസ്സോസിയേഷന്റെ പഴയ കാല പ്രവർത്തകർ കണ്ണൂർ ശിക്ഷക് സദനിൽ സംഗമിച്ചു.

 സി.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റി അംഗങ്ങളായിരുന്ന ബാഹുലേയൻ പിള്ള ബാസ്റ്റിൻ, ശ്രീനിവാസൻ എന്നിവർ പഴയ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ജില്ലാ സംസ്ഥാന നേതാക്കളായിരുന്ന പി.വി.ചാത്തുക്കുട്ടി, രാജൻ പുതുശ്ശേരി എം. രാഘവൻ, പി.ജയരാജൻ, കെ.പി.രാമകൃഷ്ണൻ, വാടി ഗംഗാധരൻ, കെ. നാരായണൻ, മുതലായവർ സംഘടനാ പ്രവർത്തനങ്ങളെകുറിച്ച് സംസാരിച്ചു.

ഗീത, ഭാസ്ക്കരൻ എന്നിവരുടെ ഗാനാലാപനവും നടന്നു.

കൺവീനർ കെ. രത്നാകരൻ സ്വാഗതവും, പി. ധനഞ്ജയൻ നന്ദിയും പറഞ്ഞു.

           

Previous Post Next Post