നാറാത്ത് : നാറാത്ത് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി വികസന സെമിനാർ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ, ബ്ലോക്ക് മെമ്പർ റഷീദ, വൈസ് പ്രസിഡന്റ് കെ.ശ്യാമള, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.എൻ മുസ്തഫ, വി.ഗിരിജ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ നന്ദിയും പറഞ്ഞു.
പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.