കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ റേഡിയോ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


കുറ്റ്യാട്ടൂർ : ജൻവാണി 90.8 കമ്മ്യൂണിറ്റി എഫ്എം റേഡിയോ സ്‌റ്റേഷന്റെ സഹകരണത്തോടെ കുറ്റ്യാട്ടൂർ എ .എൽ.പി സ്കൂൾ റേഡിയോ ക്ലബ് സ്വരധാര - പ്രവർത്തനമാരംഭിച്ചു. പ്രഥമാധ്യാപകൻ വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് നാദം മുരളി ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാണ് പഠനത്തോടൊപ്പം റേഡിയോ ക്ലബ്ബ് പോലുള്ള പരിപാടി ആസൂത്രണം ചെയ്തെന്ന് ഉദ്ഘാടനം ചെയ്ത് സൂചിപ്പിക്കുകയുണ്ടായി. പഴയ തലമുറകളിൽ നിന്നും കൂടുതൽ സൗകര്യങ്ങൾ അനുഭവപ്പെടുന്നവർ ഭാഗ്യവാന്മാരാണെന്നും അഭിപ്രായപ്പെട്ടു. ഹെഡ്മാസ്റ്റർ എ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയെ കുറിച്ച് റേഡിയോ ക്ലബ് കോർഡിനേറ്റർ മിഥുൻ മോഹനൻ കെ.വി സംസാരിച്ചു. റേഡിയോ എന്നത് പൂർണ്ണമായും വിനോദ വൈജ്ഞാനിക ചാനലാണ്. റേഡിയോ ക്ലബിന്റെ യൂണിറ്റായിട്ടാണ് കുറ്റ്യാട്ടൂർ എ എൽ പി സ്കൂളിലും രൂപീകരിക്കപ്പെട്ടത്. ഇത്തരം കമ്യൂണിറ്റി റേഡിയോ ക്ലബുകളുടെ ധർമ്മം എന്നത് സ്കൂളിന്റെ പരിസരവും അതോടൊപ്പം അനുയോജ്യമായ പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുക എന്നതാണ്. റേഡിയോ പ്രക്ഷേപണത്തിന്റെ പ്രാധാന്യം ശ്രവണത്തിന്റെ പ്രാധാന്യം കലാസാംസ്കാരിക പരിപാടികളുടെ വിനിമയം തുടങ്ങിയ കാര്യങ്ങൾ ചെറുപ്രായത്തിൽ തന്നെ അവരുടെ ഭാവനകൾ ഉത്തേജിപ്പിക്കുന്ന ഒരു മാധ്യമമായി റേഡിയോ എന്ന ശ്രവണ മാധ്യമത്തെ അടുപ്പിക്കുക എന്നതാണ്. മലയാളത്തിൽ പല എഴുത്തുകാരും റേഡിയോ എന്ന സംവിധാനം വഴി വളർന്നു വന്നവരാണ്. ശബ്ദത്തെ തിരിച്ചറിയുക സാധ്യതകളെ തിരിച്ചറിയുക കേൾവിയെ തിരിച്ചറിയുക ഈ മൂന്ന് കാര്യങ്ങളിൽ ഊന്നിക്കൊണ്ടാണ് റേഡിയോ യൂനിറ്റ് ലക്ഷ്യമിടുന്നത്. സ്വരധാര എന്ന ഈ യൂണിറ്റിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ എല്ലാ വിഭാഗം ആളുകളോടും അഭ്യർത്ഥിക്കുകയുണ്ടായി.

തുടർന്ന് "എന്റെ പുസ്തകം എന്റെ വിദ്യാലയം" പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാരംഗം കോർഡിനേറ്റർ പി.എസ് അഖില ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു.

പി ടി എ പ്രസിഡന്റ് രാജേഷ് എം.പി, മദർ പി ടി എ പ്രസിഡന്റ് രേഖ മഹേഷ്, പ്രണവ് ഇ.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. റേഡിയോ ക്ലബ് കൺവീനർ നന്ദൻ.പി സ്വാഗതവും അവിഷ്ണ.എം നന്ദിയും പറഞ്ഞു.

Previous Post Next Post