തൈലവളപ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബ് സൗധത്തിൻ്റെശിലാസ്ഥാപനം നടത്തി

 


മയ്യിൽ:-തൈലവളപ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിക്കുന്നസി എച്ച്  മുഹമ്മദ്  കോയ സാഹിബ്  സൗധത്തിൻ്റെശിലാസ്ഥാപന കർമ്മം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദു റഹിമാൻ കല്ലായി,ടി വി അസൈനാർ മാസ്റ്റർ,മുസ്തഫ കോടിപ്പോയിൽ,എ പി മുസ്ഥഫ ഹാജി, ഷംസീർ മയ്യിൽ, സി അസീസ് ഹാജി,  കെ കെ ഹംസ, ടി വി അബ്ദുൽ ഗഫൂർ, കെ കെ മുസ്ഥഫ,ദാവൂദ് തണ്ടപ്പുറം,അബ്ദുള്ള കെ നമ്പ്രം, ഇഖ്ബാൽ ഇ കെ, നദീർ പാലത്തുങ്കര, നിയാസ് ഇ കെ,സഅദ് വി കെ, ഷാദ് എം തുടങ്ങിയവർ സംബന്ധിച്ചു.നൗഷാദ് ലത്തീഫി നീലഗിരി പ്രാർത്ഥന നടത്തി.എം കെ കുഞ്ഞഹമ്മദ് കുട്ടി സ്വാഗതവും ഹാരിസ് പി പി നന്ദിയും പറഞ്ഞു.

Previous Post Next Post