സ: ഇ പി കൃഷ്ണൻ നമ്പ്യാർ അനുസ്മരണം:സംഘാടക സമിതി രൂപികരിച്ചു

 



 


 

കൊളച്ചേരി: -സംഘാടക സമിതി രൂപീകരിച്ചു.കമ്യൂണിസ്റ്റ് കർഷക സംഘം നേതാവും മുൻ എം.എൽഎയുമായ സ. ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 36 മത് ചരമവാർഷികവും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധ കൂട്ടായ്മയും ജനുവരി 27 ന് കൊളച്ചേരി യിൽ വെച്ച് നടത്താൻ തീരുമാനിച്ചു

രാവിലെ 8 ന്  ഇ പി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും വൈകുന്നേരം 5 മണി ക്ക് പൊതുയോഗവും നടക്കുംകെ.വി സുമേഷ് MLA പൊതു യോഗം ഉദ്ഘാടനവും എം.വി സരള , അഡ്വ: റോബർട്ട് ജോർജ് ,എൻ. അനിൽകുമാർ പ്രസംഗിക്കുകയും ചെയ്യും

സംഘാടക സമിതി യോഗം മയ്യിൽ എരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു.പി.പി. കുഞ്ഞിരാമൻ പ്രസംഗിച്ചു.കെ. രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു എം .ശ്രീധരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

എം. ശ്രീധരൻ (ചെയർമാൻ )

എ.പി സുരേശൻ

കുഞ്ഞിരാമൻ പി.പി

( വൈസ്. ചെയർമാൻമാർ)

എം.വി ഷിജിൻ

( കൺവീനർ)

പി.പി. നാരായണൻ

എം. ഗൗരി

(ജോ: കൺവീനർ )

Previous Post Next Post