കമ്പിൽ:-പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ശ്രീ.ഹാഷിമിനെ അതിക്രൂരമായിവെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ്ഗുണ്ടകളുടെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ എം ശിവദാസൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമാരായ കെ പി ശശിധരൻ , പി.വി.സതീശൻ കെ.ബാലസുബ്രഹ്മണ്യൻ, മോഹനൻ മലപ്പട്ടം, തമ്പാൻ മലപ്പട്ടം, ,മുസ്തഫ മാസ്റ്റർ പി കെ.രഘുനാഥൻ,കെ വി പ്രഭാകരൻ , സി.വി. വിനോദ്ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജി മ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസീതടീച്ചർ , കേളമ്പത്ത് നാരായണൻ , പി.ശിവരാമൻതുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി രജിത്ത്നാറാത്ത് ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻകൊയിലേരിയൻമുൻബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി പത്മനാഭൻ മാസ്റ്റർ നിഷ കുറ്റ്യാട്ടൂർ , എം.സജിമ തുടങ്ങിയവർ പ്രസംഗിച്ചു കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു . പികെ രഘുനാഥ് നന്ദി പറഞ്ഞു