കമ്പിൽ : മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സമ്മേളനം ജനുവരി 6, 7 തീയതികളിൽ കമ്പിൽ ബി. പി അബ്ദുറഹ്മാൻ നഗറിൽ വെച്ച് നടക്കും.
ജനുവരി 6 വെള്ളിയാഴ്ച വൈകുന്നേരം 3. 30ന് മുഹമ്മദ് അഷ്റഫ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ സിയാറത്ത് നടക്കും.
വൈകുന്നേരം 4 മണിക്ക് നൂഞ്ഞേരിയിൽ നിന്ന് കമ്പിലേക്ക് പദയാത്ര നടക്കും. ഒ.അബ്ദുൽ ഖാദർ മാസ്റ്റർ പതാക കൈമാറും.
വൈകുന്നേരം 6.30ന് നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയ്ലിന്റെ അധ്യക്ഷതയിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ : അബ്ദുൽ കരീം ചേലേരി 'ദിശ' ജേതാക്കളെ അനുമോദിക്കും.
കേരള മാപ്പിള കലാഭവൻ മാപ്പിള തരംഗിണി പുരസ്കാരം ജേതാവ് നവാസ് പാലേരിയുടെ അവതരണം നടക്കും.