കണ്ണാടിപ്പറമ്പ് : പരിശുദ്ധ മതമായ ഇസ്ലാം വെല്ലുവിളികൾ നേരിട്ടുന്ന കാലത്ത് ഉലമാക്കളുടെ പണ്ഡിതോചിതമായ ഇടപെടൽ അനിവാര്യമാണെന്ന് സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ . മത - ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിദ്ധ്യമായ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിന്റെ മൂന്നാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്ഥാനവസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലം ആവശ്യപ്പെടുന്ന രീതിശാസ്ത്രം പണ്ഡിതർ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ. ടി മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ മുൻ എം. എൽ. എ കെ. എം ഷാജി മുഖ്യപ്രഭാഷണം നടത്തി .
അസീസ് ഹാജി മയ്യിൽ, മുസ്തഫ എളമ്പാറ, കെ. ടി അബ്ദുള്ള, കെ. ടി ഉമർ ഫാറൂഖ്, ഹഫീള് കെ, ഡോ. അബ്ദുസ്സലാം, ഡോ. ഇർഷാദ്, , ഫുആദ് സനിൻ, , കബീർ ഹുദവി ബദിയടുക്ക, ഇബ്രാഹിം എടവച്ചാൽ, മുഹമ്മദ് ബഷീർ ഹനീഫി, ഷഫീഖ് ഹുദവി കാരിമുക്ക്, റഫീഖ് ഹുദവി, അസ്ലം ഹുദവി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഹാഫിള് സയ്യിദ് സാലിമുദ്ദീൻ തങ്ങൾ അൽ റിഫാഈ ഖിറാഅത്ത് നടത്തി. ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് വൈസ് പ്രിൻസിപ്പൾ അനസ് ഹുദവി സദസ്സിന് സ്വാഗതവും കോളേജ് ലക്ചറർ ഉനൈസ് ഹുദവി നന്ദിയും പറഞ്ഞു .