SYS കമ്പിൽ സോൺ യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു


കമ്പിൽ : 'നേരിന് കാവലിരിക്കുക' എന്ന പേരിൽ SYS കമ്പിൽ സോൺ യൂത്ത് കൗൺസിൽ നടത്തി. മയ്യിൽ വ്യാപാരി ഭവനിൽ സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി അൽ മഖ്ദൂമി ഉദ്ഘാടനം ചെയ്തു. 

വിവിധ സെഷനുകൾക്ക് ജില്ലാ നേതാക്കളായ അബ്ദുൽ റശീദ് മാസ്റ്റർ നരിക്കോട്, നിസാർ അതിരകം, റശീദ്. കെ മാണിയൂർ, സോൺ കൺട്രോളർ പി.സി മഹ്മൂദ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. റിട്ടേണിംഗ് ഓഫീസർ സമീർ മാസ്റ്റർ ചെറുകുന്ന് പുനസംഘടനക്ക് നേതൃത്വം നൽകി.സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ നടന്ന മീഡിയാക്ഷൻ കോഴ്സ് വിജയകരമായി പൂർത്തീകരിച്ച അശ്റഫ് ചേലേരി നിസാമുദ്ദീൻ ഫാളിലി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.സർക്കിളുകൾക്കുള്ള ഉപഹാരവും യൂണിറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

SSF ജില്ലാ സിക്രട്ടറി സാലിം പാമ്പുരുത്തി,അംജദ് മാസ്റ്റർ പാലത്തുംകര,ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി,അബ്ദുൽ ഫത്താഹ് സഖാഫി പാലത്തുംകര,മിദ്ലാജ് സഖാഫി ചോല,മുനീർ സഖാഫി കടൂർ ,ശാഫി അമാനി മയ്യിൽ,ഉമർ സഖാഫി ഉറുമ്പിയിൽ ,അഷ്റഫ് ചേലേരി തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post