ഗ്രാമ സ്വരാജ് പദയാത്ര സംഘടിപ്പിച്ചു


കൊളച്ചേരി : SSF ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി കൊളച്ചേരി സെക്ടർ പരിധിയിലെ യൂണിറ്റുകളിൽ ഗ്രാമ സ്വരാജ് പദയാത്ര സംഘടിപ്പിച്ചു. ജനാധിപത്യ രാജ്യത്ത് മതേതരത്വം കാത്ത് സൂക്ഷിക്കണമെന്നും, ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണ ഘടന കാവൽക്കാരായി നമ്മൾ മാറണമെന്നും ഗ്രാമ സ്വരാജ് വിളിച്ചോതി. കോടിപ്പോയിൽ നിന്ന് സമസ്ത സെക്രട്ടറി അഷ്‌റഫ്‌ സഖാഫി ഉസ്താദിൽ നിന്നും പതാക സ്വീകരിച്ച് ആരംഭിച്ച പദ യാത്ര പള്ളിപ്പറമ്പ്, കാവുംചാൽ, പന്ന്യൻകണ്ടി, പാട്ടയം, കമ്പിൽ, പാമ്പുരുത്തി എന്നീ സ്വീകരണ കേന്ദ്രങ്ങൾ താണ്ടി നാറാത്ത് ആണ് അവസാനിച്ചത്. SSF ഡിവിഷൻ , സെക്ടർ ഭാരവാഹികളും പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു.

Previous Post Next Post