മലബാർ ദേവസ്വം നിയമപരിഷ്കരണ ബിൽ പാസാക്കണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ

 


മയ്യിൽ:- മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ചിരകാല സ്വപ്നമായ മലബാർ ദേവസ്വം നിയമപരിഷ്ക്കരണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കണമെന്നും ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്കരണം അപാകതകൾ നീക്കി യാഥാർഥ്യമാക്കണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) മയ്യിൽ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.

വേളം ഗണപതി ക്ഷേത്രത്തിനു സമീപം ടി.എം.ദാമോദരൻ നമ്പീശൻ നഗറിൽ പ്രസിഡൻ്റ് കെ.പ്രദീഷിൻ്റെ അധ്യക്ഷതയിൽ ജില്ലാ വൈസ് :പ്രസിഡൻ്റ് ടി.കെ.സുധി ഉദ്ഘാടനം ചെയ്തു.കെ.രവീന്ദ്രൻ, സി.വി.ദാമോദരൻ ,എ. ബാലകൃഷ്ണൻ, കെ.വി.മധു, അശോകൻ ഏച്ചൂർ എന്നിവർ സംസാരിച്ചു.എൻ.വി. ലതീഷ് സ്വാഗതവും എം.പ്രദീപൻ കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.പ്രദീഷ് (പ്രസിഡൻ്റ്) മാടമന വിഷ്ണുനമ്പൂതിരി , കെ.വി.കാർത്യായനി മാരസ്യാർ (വൈസ് :പ്രസിഡൻ്റ്) എൻ.വി. ലതീഷ് (സിക്രട്ടറി) കെ.വി.ശ്രീജിത്ത്, എം.പ്രദീപൻ കുറ്റ്യാട്ടൂർ (ജോ: സിക്രട്ടറി) രാജൻ നമ്പീശൻ (ട്രഷറർ)

Previous Post Next Post