വള്ളുവൻകടവ് തിരുവപ്പന മഹോത്സവത്തിൽ വൻ ഭക്തജന പ്രവാഹം


കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച അഭൂതപൂർവ്വമായ ഭക്തജനങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ക്ഷേത്ര പരിസരം ജനസാഗരത്തിനു സാക്ഷ്യം വഹിച്ചു. വന്നെത്തിച്ചേർന്ന മുഴവൻ ഭക്തജനങ്ങൾക്കും മുത്തപ്പനെ ദർശിക്കുവാനും മുത്തപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങുന്ന തിനും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. എത്തിച്ചേർന്ന മുഴുവൻ ഭക്തജനങ്ങൾക്കും കാര്യക്ഷമതയോടു കൂടി അന്നദാനവും നടത്തി. മെഗാ തിരുവാതിരയും ഗാനമേളയും ഉണ്ടായിരുന്നു.




Previous Post Next Post