കണ്ണൂർ :- കാട്ടാമ്പള്ളിയിലെ എം.പി.യഹിയയെ(58) ആണ് ടൌണ്‍ സി ഐ കെ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.
കുട്ടിവിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും ചൈല്‍ഡ് ലൈന്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.