നടുറോഡിൽ അലക്ഷ്യമായിക്കിടന്ന പൈപ്പുകൾ മാറ്റി യുവാക്കൾ മാതൃകയായി


ചേലേരി : കാരയാപ്പ് എൽ പി സ്കൂളിന് സമീപം അലക്ഷ്യമായി കിടന്ന കുടിവെള്ള പദ്ധതിക്ക്‌ വേണ്ടിയുള്ള പൈപ്പുകൾ വെൽഫെയർ പാർട്ടി പ്രവർത്തകൻ അസ്‌ലം എ. വി യുടെ നേതൃത്വത്തിൽ യുവാക്കൾ റോഡരികിലേക്ക് മാറ്റി . ഇന്നലെ രാത്രി സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ പ്രവർത്തകർ സ്ഥലത്ത് എത്തിയാണ് അപകടാവസ്ഥ ഒഴിവാക്കിയത്. നിരന്തരമായി വാഹനങ്ങൾ പോയ്‌കൊണ്ടിരിക്കുന്ന റോഡിൽ ശ്രദ്ധയില്ലാതെ ഇട്ട പൈപ്പ് മാറ്റിയതിന്   നാട്ടുകാർ  യുവാക്കളെ അഭിനന്ദിച്ചു.

Previous Post Next Post