കൊളച്ചേരി:-സത്യപ്രതിജ്ഞാ ലംഘനം നടത്തി മഹത്തായ ഭരണഘടന അപമാനിച്ചു രാജിവെച്ച് ഒഴിയേണ്ടിവന്ന സജി ചെറിയാന് വീണ്ടും മന്ത്രിയാക്കാൻ ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റിയുടെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ ബ്ലോക്ക് സെക്രട്ടറി സി. ശ്രീധരൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം .സജിമഗ്രാമ പഞ്ചായത്ത് മെമ്പർ മുഹമ്മദ് അഷ്റഫ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാർ ടിപിസുമേഷ് ,എ.ഭാസ്കരൻ . കെ ബാബു, കെ.കെ. പി ഫൈസൽ , സി.കെ. സിദ്ധീക്ക്സേവാദൾ ജില്ലാ ട്രഷറർ പറമ്പിൽ മൂസ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് മാർ എംടി അനിൽകുമാർ എപി അമീർ ,പി പി ശാദുലി,യൂത്ത് കോൺഗ്രസ് ബ്ലോക് സെക്രട്ടറി എം.ടി.അനില കെ ഭാസ്കരൻ ,എം സി സന്തോഷ്, എംടി ചന്ദന കൈപ്പീൽ അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധ യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിസി.ശ്രീധരൻമാസ്റ്റർ, പി. മൂസ, കെ.പി.മുസ്തഫ ,കെ.ബാലസുബ്രമ്മന്യൻഎന്നിവർ പ്രസംഗിച്ചു ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ അധ്യക്ഷത വഹിച്ചു