മയ്യിൽ:-ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി ഇന്ന് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിന മാചരിച്ച് മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനo നടത്തി.
മണ്ഡലം പ്രസിഡന്റ് കെ.പി.ശശിധരൻ ,കെ.പി. ചന്ദ്രൻ , മജീദ് കരക്കണ്ടം, എ.കെ.ബാലകൃഷ്ണൻ, സി.എച്ച്. മൊയ്തീൻ കുട്ടി, കെ. അജയകുമാർ , ജിനീഷ് ചാപ്പാടി, പ്രേമരാജൻ പുത്തലത്ത്, കെ.പി. പുരുഷോത്തമൻ , കെ.വി.ഷൈജു എന്നിവർ നേതൃത്ത്വം നൽകി.