വീട്ടമ്മയെ വീട്ടുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി


മയ്യിൽ : പാവന്നൂർമൊട്ട ഐ.ടി.എം കോളേജിന് സമീപം താമസിക്കുന്ന പി.പി ഹസീന (38) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. യുവതിയെ രാവിലെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറിൽ കണ്ടെത്തിയത്.

പാവന്നൂർ മൊട്ടയിലെ അബ്ദുൾ അസീസ്- നബീസ ദമ്പതികളുടെ മകളാണ്. ഭർത്താവ്. മരവ്യാപാരിയായ കെ.പി മുഹമ്മദ്. മക്കൾ: മിസ്ന, സെയിനുൽ ആബിദ്, ഹിസാന. സഹോദരൻ അസീബ്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Previous Post Next Post