വളപട്ടണം ഫുട്ബോൾ ഫിക്സ്‌ചർ പ്രകാശനം ചെയ്തു

 



വളപട്ടണം:-വളപട്ടണം സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്‌ചർ നിക്‌ഷാൻ ഇലക്‌ട്രോണിക്സ് മാനേജിങ് ഡയറക്ടർ എം.വി. മൊയ്തു പ്രകാശനം ചെയ്യുന്നു

വളപട്ടണം: ടൗൺ സ്പോർട്സ് ക്ലബ് ജനുവരി 26 മുതൽ ഫിബ്രുവരി 26 വരെ വളപട്ടണം പഞ്ചായത്ത് ഫ്ലഡ് ലിറ്റ് മിനിസ്റ്റേഡിയത്തിൽ നടത്തുന്ന എ.കെ. കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണക്കപ്പിനും ഒരുലക്ഷം രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്‌ചറും ഗോൾഡൻ ജൂബിലി ലോഗോയും പ്രകാശനം ചെയ്തു.

കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ എം.വി. മൊയ്തു ഫിക്സചർ പുറത്തിറക്കി. പ്ലൈവുഡ് മാനുഫാക്ചറിങ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പി. വാസുദേവനും കണ്ണർ ജില്ലാ പ്രസിഡൻറ് ടി.പി. നാരായണനും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.വി. അബ്ദുൽ മജീദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എളയടത്ത് അഷ്റഫ്, ട്രഷറർ കെ. നസീർ ഹാജി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി. അബ്ദുറഹിമാൻ, കൺവീനർ എം.ബി. മുസ്തഫ ഹാജി, ജോ. സെക്രട്ടറി ബി.പി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.

Previous Post Next Post