മാലോട്ട് : കുട്ടികളിൽ ആരോഗ്യദായകമായ പ്രകൃതിദത്ത പനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ നാടൻ പാനീയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായി മാലോട്ട് എ എൽ പി സ്കൂളിൽ 'ഹാപ്പി ഡ്രിങ്ക്സ്' നാടൻ പാനീയങ്ങളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് പി.ബിന്ദു ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ എ.പി.കെ അനിത അധ്യക്ഷത വഹിച്ചു.
പി ടി എ യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ നേതൃത്വത്തിൽ നിരവധി പാനീയങ്ങൾ തയ്യാറാക്കി പ്രദർശനത്തിനൊരുക്കി. ഹർഷ. സി , സുഗന്ധി, സുമ. കെ എന്നിവർ നേതൃത്വം നൽകി. രമ്യ കെ. ഒ സ്വാഗതവും ഖദീജ കെ. സി നന്ദിയും പറഞ്ഞു.