മയ്യിൽ : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മയ്യിൽ CDS ന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മയ്യിൽ ബസ് സ്റ്റാൻഡിൽ സമാ പിച്ചു. വിളംബര ഘോഷയാത്രക്ക് CDS ചെയർ പേഴ്സൺ വി.പി രതി , വൈസ് ചെയർ പേഴ്സൺ സിന്ധു എന്നിവർ നേതൃത്വം നൽകി.
മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പൊതു യോഗത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്തിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ സുചിത്ര, ശാലിനി, എം. പി സന്ധ്യ, സതിദേവി, പി. പ്രീത, സി.കെ പ്രീത സത്യഭാമ എന്നിവർ പങ്കെടുത്തു. ചെയർ പേഴ്സൺ വി.പി രതി സ്വാഗതം പറഞ്ഞു.
വിവിധ അയൽക്കൂട്ടത്തിൽ നിന്നായി അഞ്ഞൂറോളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു. ജനുവരി 26 ന് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും 'ചുവട് 2023' എന്ന അയൽക്കൂട്ട സംഗമം നടത്തും.