മയ്യിൽ : വിളഞ്ഞു പഴുത്ത നെൽകൃഷിയെ കാട്ടുപന്നികളുടെ വിളയാട്ടത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് വള്ളിയോട്ട് പാടശേഖരത്തിൽ മരുന്നു തളിനടത്തി. തമിഴ്നാട് കാർഷിക സർവ്വകലാശാലയുടെ അംഗീകാരമുള്ള മിവി പ്രൊ കമ്പനിയാണ് മയ്യിൽ നെല്ലുല്പാദക കമ്പനിയുടെ ആഭിമുഖ്യത്തിൽ ഹെർബ്ബൊലിവ്വ് പ്ലസ്സ് എന്ന ജൈവ ലായനി പാടശേഖരത്തിലെ ഇരുപതേക്കറോളം നെൽകൃഷിക്ക് തളിച്ചത്.
ഗ്രാമ പഞ്ചായത്തംഗം എം. ഭരതന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തംഗം എം.വി. ഓമന പരിപാടി ഉദ്ഘാടനം ചെയ്തു. കമ്പനി മാനേജർ സി.ജഗദീഷ് പദ്ധതി വിശദീകരിച്ചു. നെല്ലുല്പാദക കമ്പിനി എം.ഡി . കെ.ബാലകൃഷ്ണൻ സംസാരിച്ചു.
മരുന്നിന്റെ ഗന്ധം മൂലം രണ്ടാഴ്ച കാലത്തോളം പന്നികൾ പാടത്തിറങ്ങില്ലെന്നാണ് കമ്പനിയുടെ വാഗ്ദാനം.
കൃഷി ഓഫീസർ എസ്. ജഗദീഷ് സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി കെ.പി. ദിനേശൻ നന്ദിയും പറഞ്ഞു.