മലയാള ഭാഷാ സമ്മേളനവും പുരസ്കാര സമർപ്പണവും നടത്തി

 


കണ്ണൂർ: - ഉത്തരകേരള കവിത സാഹിത്യ വേദിയുടെ മലയാള ഭാഷാ സമ്മേളനവും പുരസ്കാര സമർപ്പണവും കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നു. കവിയൂർ രാഘവൻ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഡോ കൂമുള്ളി ശിവരാമൻ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും പുരസ്കാര സമർപ്പണവും രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. മലയാള ഭാഷാ പുരസ്കാരം ഡോ:എൻ കെ ശശീന്ദ്രനു നൽകി ആദരിച്ചു. കെ വി സത്യവതി ടീച്ചർ, സൗമി മട്ടന്നൂർ, സുജാത സത്യനാഥ്, ചന്ദ്രൻ മന്ന, മധു കക്കാട്, വാരം പ്രശാന്ത് കുമാർ , രമാ ബാലൻ എന്നിവർ പ്രസംഗിച്ചു

Previous Post Next Post