പാവന്നൂർ കടവ്, വെള്ളുവയൽ തവളപാറ തുരുത്തി റോഡിൻ്റെ പ്രവൃത്തി വിലയിരുത്തുവാൻ കെ സുധാകരൻ എം പി എത്തി

 


കുറ്റ്യാട്ടൂർ:-പിഎംജിഎസ് വൈ പദ്ധതി പ്രകാരം നിര്‍മാണ  പ്രവൃത്തി നടക്കുന്ന പാവന്നൂര്‍കടവ്, വെള്ളുവയല്‍, തവളപാറ, തുരുത്തി റോഡിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തുവാന്‍ കെ.സുധാകരന്‍ എംപിയെത്തി. റോഡ് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും, നല്ല രീതിയിലുള്ള നിര്‍മാണ  പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. പാവന്നൂര്‍ക്കടവില്‍ നിന്നും നിന്നുമാണ് എംപിയുടെ റോഡ് വിലയിരുത്തല്‍ ആരംഭിച്ചത്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും പരാതിയും അഭിപ്രായങ്ങളും എംപി സ്വീകരിച്ചു. തുടര്‍ന്ന് കുറ്റ്യാട്ടൂര്‍ വില്ലേജാഫിസിനു സമീപമുള്ള റോഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫീല്‍ഡ് ടെസ്റ്റിങ്ങ് ലാബും കെ.സുധാകരന്‍ എംപി സന്ദര്‍ശിച്ചു. പിഎംജിഎസ് വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രിയങ്ക എസ്,   അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ.ഷെമി,  എസ്.രശ്മി, ഓവര്‍സീയര്‍മാരായ എം.സെമി, ഇ.മേഘ, ഹര്‍ഷ. കെ.കെ എന്നിവരുമായി റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.

കൊളച്ചേരി ബ്ലോക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ എം ശിവദാസൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗങ്ങളായ യുസഫ് പാലക്കൽ, ബഷീർ മാസ്റ്റർ, കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ സത്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, വി.പത്മനാഭൻ, ഹാശിം ഇളമ്പയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.



Previous Post Next Post