മയ്യിൽ:- നടപ്പു വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള നടത്തി.ഇരുന്നൂരിലധികം പേർ കളമേളയിൽ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഎം വി അജിത അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്തഗം എൻ വി ശ്രീജിനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി കെ പി രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എംവി ഓമന, എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ സമ്മാനദാനം നടത്തി.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണി ക്കോത്ത് സ്വാഗതവുംഐ സി ഡി എസ് സൂപ്പർ വൈസർ എം ലളിത നന്ദിയും പറഞ്ഞു.