എസ് ഡി പി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി നേതൃ സംഗമം നടത്തി

 


അഴീക്കോട്:-നിര്‍ഭയ രാഷ്ട്രീയത്തിലൂടെ മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാനാവുകയുള്ളൂവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം മുസ്തഫ പാലേരി. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം നേതൃസംഗമം കോട്ടക്കുന്ന് യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അസഹിഷ്ണുതയും അക്രമങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ദലിത്-മുസ് ലിം പിന്നാക്ക വിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. കര്‍ഷക സമൂഹവും എന്നും ആധിയോടെയാണ് കഴിയുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം ജനത പൊറുതിമുട്ടുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കു മേല്‍ അധികനികുതി അടിച്ചേല്‍പ്പിക്കുകയാണ്. യുവജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുന്നതിനു പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനശ്രദ്ധ തിരിച്ചുവിടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്. ശതകോടീശ്വരന്‍മാര്‍ക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കുന്ന മോദി സര്‍ക്കാരിനെതിരേ കാര്യമായ പ്രതിഷേധം ഉയര്‍ത്താന്‍ പോലും പ്രതിപക്ഷ കക്ഷികള്‍ ഭയപ്പെടുകയാണ്. എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നതിലൂടെ രാജ്യം കൂടുതല്‍ കൂടുതല്‍ ഇരുളിലേക്ക് പോവുകയാണ്. സംസ്ഥാനമാവട്ടെ ക

ക്കെണിയില്‍ നിന്ന് കടക്കെണിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും സകല സൗകര്യങ്ങളുമൊരുക്കുന്നു. വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുന്നതിനു പകരം വെള്ളക്കരം വര്‍ധിപ്പിച്ച് ജനങ്ങളുടെ നടുവൊടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ആഷിക് അമീൻ കണ്ണൂർ സെക്രട്ടറി ഷബീര്‍ അലി, ഓർഗനൈസിങ് സെക്രട്ടറി ഹനീഫ കണ്ണാടിപ്പറമ്പ് മണ്ഡലം  കമ്മിറ്റി അംഗം ഷാഫി സി സംസാരിച്ചു.

Previous Post Next Post