ജില്ലയിലെ ആദ്യത്തെ കാരവൻ പാർക്ക് മുല്ലക്കൊടിയിൽ യാഥാർത്ഥ്യമാകും


മുല്ലക്കൊടി:- മുല്ലക്കൊടി ടൂറിസം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ കാരവൻ പാർക്ക്‌ യാഥാർത്ഥ്യമാവും. മയ്യിൽ- മുല്ലക്കൊടി ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പാർക്ക് ഒരുങ്ങുന്നത്. വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ,റസ്റ്റോറന്റ്, ഡൈനിങ് സൗകര്യം, കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. 4.90 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.

 ടൂറിസം രംഗത്ത് പുതിയ അനുഭവമാകുന്ന പദ്ധതിയാണിതെന്നും എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പാർക്ക്‌ യാഥാർത്ഥ്യമാകുന്നതെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. പറശ്ശിനിക്കടവ് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ എത്തിച്ചേരുന്ന തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ യാത്ര ചെയ്യുന്നവർക്കും എളുപ്പത്തിൽ എത്തിച്ചേരാനും ആസ്വദിക്കാനും പറ്റുന്ന രീതിയിലാണ് പദ്ധതി പ്രാവർത്തികമാകുക. മണ്ഡലത്തിലെ ടൂറിസം രംഗത്തെ അനന്തസാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായാണ് വെള്ളിക്കീൽ ഇക്കോ പാർക്ക്‌ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതെന്നും എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Previous Post Next Post