കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം ഇന്ന്


ഊട്ടുപുറം :- കൊളച്ചേരി ഊട്ടുപുറം പുതിയതിറ അടിയറ ആഘോഷം മാർച്ച്‌ 10,11 തീയതികളിൽ നടക്കും.

മാർച്ച്‌ 10 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കരിങ്കൽക്കുഴി മുത്തപ്പൻ തറയിൽ നിന്നും കാഴ്ചവരവ് ആരംഭിക്കും. ശ്രീ കുളങ്ങാട്ട് കലാസമിതി കൈതക്കാട് & ധനഞ്ജയൻ കോഴിക്കോട് അവതരിപ്പിക്കുന്ന ശിങ്കാരിമേളം വിത്ത്‌ ഫ്യൂഷൻ, ശ്രീ ബ്രഹ്മ കലാസമിതി ചക്കുളത്ത് കാവ് ആലപ്പുഴയുടെ ശിങ്കാരി കാവടി എന്നിവയുടെ അകമ്പടിയോടെ കാഴ്ച വരവ് നടക്കും.

തുടർന്ന് വമ്പിച്ച കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post